Skip to main content

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍  വിതരണം ചെയ്തു

 

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ചിറ്റയംഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആര്‍ ഷീല, ആരോഗ്യ വിദ്യാഭാസ സ്ഥിരംസമിതി അധ്യക്ഷ നിഖില ജിജു തരകന്‍, അംഗങ്ങളായ  സോമരാജന്‍, മായ ഉണ്ണികൃഷ്ണന്‍, ആശാഷാജി, േസെക്രട്ടറി ജി.ശ്രീലക്ഷ്മി,  ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ എസ്.റാണി,  അഡീഷണല്‍ ഐ.സി.ഡി.എസ ്ഓഫീസര്‍ എസ്.ജെ സുജ എന്നിവര്‍ സംസാരിച്ചു. 

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഭിന്നശേഷിക്കാര്‍ക്കുളള 29 മുച്ചക്ര വാഹനങ്ങളും സ്പില്‍ഓവര്‍ പദ്ധതിയില്‍ ഉള്‍പെടുത്തി 38 മുച്ചക്രവാഹനങ്ങളും വിതരണം ചെയ്തു. യുവതീയുവാക്കള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തി അഞ്ച് പേര്‍ക്ക് ഓട്ടോറിക്ഷയും വിതരണം ചെയ്തു.           (പിഎന്‍പി 760/19)

date