Skip to main content

റാന്നി വലിയപാലം നിര്‍മാണോദ്ഘാടനം ഇന്ന് (1)

 

     റാന്നി വലിയപാലം സാക്ഷാത്കാരത്തിലേക്ക്. പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് റാന്നി പെരുമ്പുഴയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് പ്രാരംഭ നടപടികള്‍ ആരംഭിച്ച ശബരിമല എയര്‍പോര്‍ട്ടിനെ മുന്നില്‍കണ്ടാണ്  ജില്ലയിലെ തന്നെ ഏറ്റവും നീളമേറിയ പാലം വിഭാവനം ചെയ്തിരിക്കുന്നത്.

       റാന്നി ഉപാസന കടവിനേയും പെരുമ്പുഴ ബോട്ട് ജെട്ടിയേയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പാലത്തിന് ബ്ലോക്ക് പടി മുതല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ അപ്രോച്ച് റോഡും നിര്‍മ്മിക്കും. ഇതോടെ ബ്ലോക്ക് പടി മുതല്‍ വലിയകാവ് വരെ ഒരു പുതിയ ടൗണ്‍ഷിപ്പ് രൂപപ്പെടും. 27 കോടി രൂപയാണ് പാലവും അപ്രോച്ച് റോഡും നിര്‍മിക്കുന്നതിനായി വകയിരുത്തിയിരിക്കുന്നത്.                   (പിഎന്‍പി 766/19)

date