Skip to main content

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പ്രീ-എക്‌സിമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഏപ്രില്‍ ഒന്നിന് പരിശീലനം തുടങ്ങും. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 26ന് മുമ്പ് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2543441.           (പിഎന്‍പി 769/19)

date