Skip to main content

അഭിമുഖം ഇന്ന്

ആലപ്പുഴ: രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ  ഇ-ഗവേണൻസിന്റെ ഭാഗമായി ജില്ല പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി. വിദഗ്ധൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ  ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ  നിയമിക്കുന്നു. യോഗ്യതയുള്ളവർ  കമ്പ്യൂട്ടർ പരിജ്ഞാന പരീക്ഷയ്ക്കും  അഭിമുഖത്തിനുമായി മാർച്ച് ഒന്നിന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കളക്ടറേറ്റ് അങ്കണത്തിലെ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. യോഗ്യത: ഐ.ടി. വിദഗ്ധൻ- ബി.ടെക്/ഡിപ്ലോമ ഐ.ടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, രണ്ടു വർഷത്തെ പരിശീലനം. വേതനം 20,000 രൂപ. ഡേറ്റ എൻട്രി ഓപ്പറേറ്റർ-ഡി.സി.എ (മലയാളവും ഇംഗ്ലീഷും ടൈപ്പിങും  ഡേറ്റ എൻട്രിയും.  വേതനം 15,000രൂപ. 

 

date