പ്രളയനാന്തര കുട്ടനാടിന് കരുത്തേകാൻ കാർഷിക ശില്പശാല
മങ്കൊമ്പ് :പ്രളയം തകർത്തെറിഞ്ഞ കുട്ടനാടിന്റെ കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന കാർഷിക ശിൽപശാല ഇന്നു സമാപിക്കും. പരിസ്ഥിതി സൗഹൃദ നെൽ കൃഷി സമ്പ്രദായമെങ്ങനെ വളർത്തിയെടുക്കാമെന്നതാണ് ശില്പശാലയിലെ പ്രധാന ചർച്ച. പ്രളയത്തിന് മുമ്പും ശേഷവുമുള്ള കുട്ടനാടിന്റെ കാർഷിക പരിസ്ഥിതിയെക്കുറിച്ച് ശാസ്ത്രീയമായി അവലോകനം നടക്കുകയാണ്. കുട്ടനാട്ടിൽ പുതിയ കാർഷിക കലണ്ടർ ആരംഭിക്കുന്നതിനുള്ള തീരുമാനവുമെടുക്കും. കൃഷി വകുപ്പ്, കാർഷിക സർവ്വകലാശാല, അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം, കുട്ടനാട് വികസന ഏജൻസി, ഓണാട്ടുകര വികസന ഏജൻസി, പുറക്കാട് കരിനില വികസന ഏജൻസി, തുറവൂർ കരിനില വികസന ഏജൻസി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല.
കുട്ടനാടിന്റെ മനസറിയുന്ന കർഷകരുടേയും കേരളത്തിലെ മികച്ച കൃഷി ശാസ്ത്രജ്ഞരുടെയും സംവാദങ്ങൾ ഇന്നുമുണ്ടാകും.ശിൽപശാലയിൽ മുതിർന്ന കർഷകരെ ആദരിക്കും. ഇന്ന് (വെള്ളി)വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാരായ പി. തിലോത്തമൻ, ജി. സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments