Skip to main content

21 കോടി രൂപയുടെ നബാര്‍ഡ്‌ പദ്ധതി മാര്‍ച്ച്‌ 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ജില്ലയില്‍ വിവിധ വകുപ്പുകളിലായി നബാര്‍ഡ്‌ നടപ്പിലാക്കുന്ന 21 കോടി രൂപയുടെ പദ്ധതികള്‍ മാര്‍ച്ച്‌ 31നകം പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ ടി.വി. അനുപമ കളക്ടറേറ്റ്‌ ചേംബറില്‍ നടന്ന നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ്‌ അവലോകനയോഗത്തിലാണ്‌ അദ്ധ്യക്ഷത വഹിച്ച കളക്ടര്‍ ഇക്കാര്യം അറിയിച്ചത്‌. നബാര്‍ഡ്‌ ആര്‍.ഐ.ഡി.എഫ്‌ ട്രാന്‍ചെ-2019 പദ്ധതിയില്‍ വിവിധ വകുപ്പുകളിലായി 22 പദ്ധതികളാണുള്ളത്‌. കെ.എല്‍.ഡി.സി-17 കോടി, കെ.സി.ഡി.സി-86 ലക്ഷം, എസ്‌.സി/എസ്‌.ടി-30 ലക്ഷം, കെ.ഡബ്ല്യു.എ-2.66 കോടി, മണ്ണുപര്യവേക്ഷണകേന്ദ്രം- 2 കോടി, കൃഷിവകുപ്പ്‌-1.10 കോടി, സാമൂഹ്യനീതി-41 ലക്ഷം, പി.ഡബ്ല്യു.ഡി, ആരോഗ്യവകുപ്പ്‌, എന്നിങ്ങനെ വിവിധ വകുപ്പുകളിലായാണ്‌ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടത്‌. നബാര്‍ഡ്‌ നടപ്പിലാക്കി വരുന്ന 403.57 കോടി രൂപയുടെ 82 പദ്ധതികളുടെ പുരോഗതിയും ആര്‍.ഐ.ഡി.എഫ്‌ ട്രാന്‍ചെ ഉയര്‍ന്ന മൂല്യമുള്ള പദ്ധതികളുടെ വിലയിരുത്തലും യോഗം ചര്‍ച്ചചെയ്‌തു. ഈ വര്‍ഷത്തെ ആര്‍.ഐ.ഡി.എഫ്‌ ട്രാന്‍ചെയില്‍ 24 പദ്ധതികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലക്കുടി ഗവ. താലൂക്ക്‌ ആശുപത്രിയ്‌ക്ക്‌ ട്രോമാകെയര്‍ യൂണിറ്റിനും സര്‍ജറി വാര്‍ഡിനുമായി 3,48,50,000 രൂപ അനുവദിച്ചിട്ടുണ്ട്‌. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ആറ്‌ റോഡുകളുടെ നിര്‍മ്മാണത്തിനായി 14.4 കോടി രൂപ, തൃശൂര്‍ അക്കിക്കാവ്‌, പഴഞ്ഞി, കടവല്ലൂര്‍ റോഡുകള്‍ക്ക്‌ 9.6 കോടി, വേലൂര്‍, പുഷ്‌പഗിരി റോഡുകള്‍ക്കായി 5.2 കോടി, ഡ്രെയിനേജ്‌ സംരക്ഷണത്തിനായി വില്‍പ്പാടം, നെട്ടിശ്ശേരിയില്‍ 5.5 ലക്ഷം, മാത്തുത്തോട്‌ സംരക്ഷണത്തിനായി 4.81 ലക്ഷം കൂടാതെ ആറാട്ടുപുഴ ദുര്‍ക്ഷാദേവി ക്ഷേത്രക്കുളം നവീകരണം, മൂപ്പാടം നെല്ലൂത്‌പാദനം സമിതിയുടെ വിവിധ വര്‍ക്കുകള്‍ക്കുമായും തുക അനുവദിച്ചിട്ടുണ്ടെന്ന്‌ നബാര്‍ഡ്‌ എ.ജി.എം. ദീപ.എസ്‌.പിള്ള അറിയിച്ചു. യോഗത്തില്‍ കെ.എല്‍.ഡി.സി കണ്‍സ്‌ട്രക്ഷന്‍ എഞ്ചിനീയര്‍ ഗോപന്‍.എ.ജി, പ്രൊജക്ട്‌ എഞ്ചി. സി.കെ. ഷാജി, കൃഷിവകുപ്പ്‌ എ.എക്‌സ.ഇ.സുമേഷ്‌ കുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date