Skip to main content

കണ്ണൂര്‍ ്അറിയിപ്പുകള്‍

മാര്‍ജിന്‍മണി വായ്പ തീര്‍പ്പാക്കാന്‍ അവസരം

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് വഴി അനുവദിച്ച മാര്‍ജിന്‍ മണി വായ്പ തീര്‍പ്പാക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കി ആനുകൂല്യങ്ങള്‍ നല്‍കുന്നു.  വായ്പകളുടെ മാര്‍ജിന്‍ മണി കുടിശ്ശിക 2019 ഫെബ്രുവരി 20 മുതല്‍ 2019 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഒറ്റത്തവണയായി പൂര്‍ണ്ണമായും അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും.  വായ്പകളുടെ മാര്‍ജിന്‍ മണി കുടിശ്ശിക തുക  ഏപ്രില്‍ 30നകം ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് മാര്‍ജിന്‍ മണിയുടെ സാധാരണ പലിശയുടെ 50 ശതമാനം തുക ഇളവ് അനുവദിക്കും.  ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും മാര്‍ജിന്‍ മണി വായ്പ കൈപ്പറ്റി ലോണ്‍ കുടിശ്ശികയുള്ള സംരംഭകര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. 

 

വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കനറാ ബാങ്ക്, വളവുപാലം, ജമിനി, പെടയങ്ങോട്, പെരുമണ്ണ്, മീന്‍കുളം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 02) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയുര്‍വേദ കോളേജ്, അലക്യംപാലം, കടന്നപ്പള്ളി റോഡ്, കൊളപ്പുറം, കൊളപ്പുറം ഈസ്റ്റ്, ഉറുസിലിന്‍ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 02) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജുമായത്ത്, ബി ഒ പി, ബി ജെ എച്ച് എസ്, ഇട്ടമ്മല്‍ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 02) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

എം പി ഫണ്ട് അവലോകന യോഗം നാള

കെ കെ രാഗേഷ് എം പി നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം നാളെ(മാര്‍ച്ച് 02) രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പി എ സിസ്റ്റം സ്ഥാപിക്കുന്നതിന് അനുബന്ധ വയറിംഗ് ജോലി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര കാമ്പസിലെ ലൈബ്രറി കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ വയറിംഗ് ജോലികള്‍ ചെയ്യുന്നതിന് രജിസ്‌ട്രേഡ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kannuruniversity.ac.in ല്‍ ലഭിക്കും.

 

ലേലം ചെയ്യും

കണ്ണൂര്‍ ജില്ലാ ടി ബി സെന്ററിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് ജില്ലാ ടി ബി സെന്ററില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ടി ബി സെന്ററില്‍ ലഭിക്കും.

 

ലേലം ചെയ്യും

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് കണ്ടംകുന്ന് അംശം നീര്‍വേലി ദേശത്ത് റി സ 50/2ല്‍ പ്പെട്ട 0.0202 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകല ഉഭയചമയങ്ങളും മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കണ്ടംകുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0490 2322090.

 

നോര്‍ക്ക റൂട്ട്‌സ്  എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ 

രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം മാര്‍ച്ച് 13 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ രാവിലെ 9. മുതല്‍ 12.30  വരെ നടത്തുന്നതാണ്. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 13/03/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.net –ല്‍ Certificate Attestation). ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍:0497-2765310, 0495-2304885.

 

വസ്തു നികുതി; അപേക്ഷ നല്‍കണം

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തേക്കുളള വിമുക്തഭടന്മാരുടെ വാസഗൃഹങ്ങളുടെ വസ്തു നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ മാര്‍ച്ച് 31 നകം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഇവിഎം വിവിപാറ്റ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നു

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിഎം വിവിപാറ്റ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡി എസ് ഇ സെന്റര്‍, 122 ഇന്‍ഫന്ററി ബറ്റാലിയന്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാല മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ നടക്കും.

 

മാപ്പിളപ്പാട്ട് ആലാപന മത്സരം

മയ്യില്‍ ജനസംസ്‌കൃതിയുടെ സഹകരണത്തോടെ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി മാര്‍ച്ച് നാലിന് മയ്യില്‍ സ്‌കൂളില്‍ മാപ്പിളപ്പാട്ട് ആലാപന മത്സരം സംഘടിപ്പിക്കുന്നു. വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.  വൈകുന്നേരം ഏഴ് മണിക്ക് ഫൈസല്‍ എളേറ്റില്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ നാള്‍വഴികള്‍ എന്ന പാടിപ്പറയല്‍ പരിപാടി നടക്കും. അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് സഹിതം  മൂന്നിന് മുന്‍പ് അപേക്ഷിക്കേണ്ടതാണ്. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 

date