Skip to main content

യുവജന കമ്മീഷന്‍ അദാലത്ത്;  നാലു പരാതികള്‍ തീര്‍പ്പാക്കി

 

സംസ്ഥാന യുവജന കമ്മീഷന്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തി. എട്ടു പരാതികള്‍ പരിഗണിച്ചു. ഇതില്‍ നാലെണ്ണം തീര്‍പ്പാക്കി. പുതുതായി ആറു പരാതികള്‍ സ്വീകരിച്ചു. 18നും 40നും ഇടയിലുള്ളവരായിരുന്നു പരാതിക്കാര്‍. യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായിരുന്നു അദാലത്ത്. ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി കെ അബ്ദുള്ള നവാസ്, വി വിനില്‍, കെ കെ വിദ്യ, അഡീഷനല്‍ സെക്രട്ടറി ടി.കെ ജയശ്രീ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എ.എന്‍ സീന എന്നിവര്‍ പങ്കെടുത്തു. 

date