ചമ്പക്കുളം പാലം: യാഥാർത്ഥ്യമായത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം
ആലപ്പുഴ: ചമ്പക്കുളം കനാൽ ജെട്ടി പാലം പൊതുജനങ്ങൾക്കായി മന്ത്രി ജി. സുധാകരൻ തുറന്നു കൊടുത്തതോടെ യാഥാർത്ഥ്യമായത്് നെടുമുടി, ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. മന്ത്രി ചുമതലയേറ്റ ശേഷം വകുപ്പിൽ നടപ്പാക്കി വരുന്ന പുതിയകാലം, പുതിയ നിർമാണം എന്ന സങ്കൽപ്പത്തിലാണ് പാലം നിർമിച്ചത്. കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർപ്പ് കൺസ്ട്രക്ഷൻ വർക്സാണു പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. തുടർന്ന് കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം പണികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് തോമസ് ചാണ്ടി എം.എൽ.എ. യുടെ സമ്മർദ്ധ ഫലമായി എടത്വാ സ്വദേശി പി.സി. ചെറിയാനാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തത് നിർമ്മാണം പൂർത്തിയാക്കിയത്.
പമ്പയാറിന് കുറുകെ ഏഴ് സ്പാനുകളിലായി 170.26 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ കിഴക്കേ കരയിൽ 30 മീറ്റർ നീളത്തിലും പടിഞ്ഞാറേക്കരയിൽ 120 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം. കുട്ടനാടൻ പ്രദേശങ്ങളിലെ മണ്ണിന് ഉറപ്പ് കുറവുള്ളതിനാൽ മലേഷ്യൻ സാങ്കേതിക വിദ്യയായ മെക്കാഫറി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചത്. കമ്പിവലകൾക്കുള്ളിൽ കരിങ്കല്ലുകൾ അടുക്കി മണ്ണിട്ട് നിറയ്ക്കുന്നതാണീ വിദ്യ. നൂറു വർഷത്തോളം ഗ്യാറന്റി നൽകുന്ന ഈ സാങ്കേതിക വിദ്യക്ക് ആവശ്യമായി വസ്തുക്കൾ പൂനയിൽ നിന്നാണ് ഇവിടെ എത്തിച്ചത്. അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായി പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ 18 സെന്റ് സ്ഥലം ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക അധികൃതർ സൗജന്യമായി വിട്ടു നൽകിയിരുന്നു. പാലത്തിന്റെ കിഴക്കേക്കരയിലുള്ള സ്ഥലം പ്രദേശവാസികൾ ചേർന്ന് പിരിവിട്ട് വാങ്ങി നൽകിയുമാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ചമ്പക്കുളം കനാൽ ജെട്ടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ കുട്ടനാടിന്റെ കിഴക്കൻ മേഖലകളിലും, നടുഭാഗം, മണപ്ര, പുല്ലങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വണ്ടാനം മെഡിക്കൽ കോളജ്, ദേശീയ പാത, തിരുവല്ല, ഹരിപ്പാട് എന്നിവിടങ്ങളിലേക്ക് എത്താനുള്ള ദുരവും സമയും വളരെ കുറഞ്ഞു. പാലം പൂർത്തിയായതോടെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ബസ്സ് പാലത്തിലൂടെ ആദ്യ യാത്രയും നടത്തി. സ്ഥലവാസികൾ തിങ്ങി നിറഞ്ഞ ബസ്സിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും യാത്ര ചെയ്ത് സന്തോഷത്തിൽ പങ്ക് ചേർന്നു
- Log in to post comments