മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിലെ തിരുമാലിട ക്ഷേത്രക്കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളില്‍പ്പെട്ട ഒന്നരലക്ഷം കാര്‍പ്പ് മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെജിസാമുവേല്, വൈസ്പ്രസിഡന്റ് രോഹിണിജോസ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. രാജമ്മ വി.ജി പ്രകാശ്കുമാര്, അംഗങ്ങളായ ജേക്കബ് തോമസ്, ഡി.പ്രമോദ്, ജോസഫ് ഇമ്മാനുവേല്‍, സെക്രട്ടറി പി.കെ. ജയന്, ജൂഡിന് ജോണ്‍ ചാക്കോ, എന്‍.ഉല്ലാസ്, കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യകര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 808/19)
- Log in to post comments