Post Category
പട്ടയം നല്‍കി
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ചുരുളിക്കോട് സ്വദേശികളായ ഗോപാലന്‍ - വിജയമ്മ ദമ്പതികളും പി.പി തങ്കപ്പന്‍- അമ്മിണി ദമ്പതികളും. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വീണാജോര്‍ജ് എംഎല്‍എ രണ്ട് കുടുംബങ്ങള്‍ക്കുമുള്ള പട്ടയം വിതരണം ചെയ്തു. 326 സര്‍വേ നമ്പരിലുള്‍പ്പെടുന്ന കൈവശാവകാശ ഭൂമിയുടെ പട്ടയമാണ് നല്‍കിയത്. ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ വി.ജയമോഹന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ ബി ജ്യോതി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ശോഭന, ലാന്‍ഡ് ആന്‍ഡ് റവന്യു ജൂനിയര്‍ സൂപ്രണ്ട് പി.ജെ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 809/19)
date
- Log in to post comments