പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദമാക്കും: മന്ത്രി ജി. സുധാകരൻ
അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദ കേന്ദ്രങ്ങളായി ഉയർത്തുമെന്നും കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്കും ഉപയോഗ പ്രദമാകുന്ന തരത്തിൽ മാറ്റുമെന്നും പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. മഹാത്മാഗാന്ധിയുടെ സന്ദർശനച്ചാൽ പ്രശസ്തമായ അമ്പലപ്പുഴ കരുമാടിയിൽ നിർമ്മിക്കുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പിൻറെ കീഴിൽ അഴിമതി രഹിതവും സുതാര്യവുമായ വികസന പ്രവർത്തങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് റസ്റ്റ് ഹൗസ് നിർമ്മാണോദ്ഘാടനം നടന്നത്. ജില്ല കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. 3.30 കോടി രൂപ ചെലവിലാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ശോഭ ബാലൻ, ബിന്ദു ബൈജു, കരുമാടി മുരളി, സൂപ്രണ്ടിങ് എൻജിനീയർ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
വയോജനങ്ങൾക്ക് കട്ടിൽ വിതരണം
മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ആർ രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ അധ്യക്ഷത വഹിച്ചു മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി യശോധരൻ, എസ് അഷറഫ്, കെ.രവി, ഡേവിഡ് കെ. സോളമൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ സ്വാഗതം പറഞ്ഞു. 174 പേർക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്.
- Log in to post comments