പറവൂർ ത്രിവേണി മെഗാമാർട് ഉദ്ഘാടനം ചെയ്തു
പറവൂർ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആധുനിക സജ്ജീകരണത്തോടെ ഒരുക്കിയ ത്രിവേണി മെഗ മാർട്ടിന്റെ ഉദ്ഘാടനം പറവൂർ മേഖല ഓഫീസിൽ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പൊതു വിപണിയിൽ സാധാരണക്കാർക്ക് വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ നൽകുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് നിത്യോപയോഗ സാധനങ്ങൾ ഒരു കുടകീഴിൽ ഒരുക്കിയിരിക്കുന്നത്. ഓണം-ബക്രീദ് സമ്മാന പദ്ധതിയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു.
കൺസ്യൂമർഫെഡ് ഡയറക്ടർ കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ ആർ. സുകേശൻ ,കൺസ്യൂമർഫെഡ് പ്രസിഡന്റ് എം. മെഹബുബ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, വൈസ് പ്രസിഡന്റ് വി.കെ. വിശ്വനാഥൻ, ഷൈമസ് ഹോണ്ട ജനറൽ മാനേജർ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ബിബി വിദ്യാനന്ദൻ, കൺസ്യൂമേർ ഫെഡ് റീജിയണൽ മാനേജർ അനിൽ പി. സഖറിയ എന്നിവർ പ്രസംഗിച്ചു.
- Log in to post comments