ആരോഗ്യ രംഗത്ത് കേരളം മുന്നോട്ട്: മന്ത്രി കെ.കെ ഷൈലജ
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യരംഗത്ത് വളരെയധികം മുന്നിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. ശിശുമരണ നിരക്കും, മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ പ്രതീക്ഷിത ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഒരു ലക്ഷം പ്രസവത്തില്‍ 67 ആയിരുന്ന മാതൃമരണ നിരക്ക് 46 ആക്കി കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. മാതൃമരണ നിരക്ക് കുറയക്കാന്‍ സാധിച്ചതിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാകാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞു. നെടുംങ്കണ്ടം ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
പകര്‍ച്ചപ്പനിയും ജീവിത ശൈലി രോഗങ്ങളുമാണ് കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. പകര്‍ച്ച വ്യാധികളെ നേരിടാനാണ് ആരോഗ്യ ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. ഇതിന് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ആരോഗ്യ സേന രൂപികരിച്ച് ശുചീകരണ പ്രവര്‍ത്തനവും പകര്‍ച്ചവ്യാധി തടയാനുള്ള പ്രവര്‍ത്തനവും നടപ്പാക്കണം. ജീവിത ശൈലി രോഗങ്ങളെ പ്രാഥമിക ആരോഗ്യതലത്തില്‍ ശ്രമിച്ചാല്‍ ഫലപ്രദമായി നേരിടാന്‍ സാധിക്കും. ആരോഗ്യ മേഖലയുടെ വികസനം മുന്നില്‍ കണ്ടാണ് ആര്‍ദ്രം മിഷന്‍ സര്‍പ്പാര്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിസൗഹൃദമാക്കുക, ആധുനിക സൗകര്യങ്ങളൊരുക്കി എല്ലാ ആവശ്യമായ ചികിത്സാ ജനങ്ങളിലെത്തിക്കുക, മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യം വക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച കെട്ടിടവും പശ്ചാത്തലവും ഒരുക്കുകയാണ് ലക്ഷ്യം പൂന്തോട്ടം, റിസപ്ഷന്‍ ഹാള്‍, ടി.വി കുടിവെള്ളം, കുട്ടികള്‍ക്കായ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മുറികള്‍, ഫീഡിംഗ് റൂം, യോഗ സെന്റര്‍ തുടങ്ങിയവയും കുടാബോരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ 24 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ വന്നതോടെ കേരളത്തിന്റെ പൊതു ആരോഗ്യരംഗത്ത് പുതിയ ദിശാബോധം ഉണ്ടായിട്ടുണ്ടെന്നും പൊതുആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും പുതിയ തസ്തികയും സര്‍ക്കാര്‍ അനുവദിച്ചതെന്നും അദ്ധ്യക്ഷത വഹിച്ചു കൊണ്ട് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.മെറിന്‍ ജോര്‍ജ്ജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുജിത്ത് സുകുമാരന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ തോമസ് തെക്കേല്‍, വന വികസന ഡയറക്ട്രര്‍ പി.എന്‍ വിജയന്‍ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍- ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments