Skip to main content

പെൻഷൻകാർ 15ജി, എച്ച് ഫാറം പൂരിപ്പിക്കണം

ആലപ്പുഴ:  ട്രഷറി/ബാങ്ക് മുഖേന സംസ്ഥാന, ഇതര സംസ്ഥാന പെൻഷൻ/കുടുംബ പെൻഷൻ വാങ്ങുന്ന പെൻഷൻകാരും ട്രഷറിയിൽ സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളവരും ആദായനികുതി ബാധ്യതയില്ലെങ്കിൽ മാർച്ച് 15നകം 15ജി/എച്ച് ഫാറം പൂരിപ്പിച്ച് നൽകണം. അല്ലാത്തപക്ഷം നിയമാനുസൃതമുള്ള ആദായനികുതി കിഴിവ് വരുത്തും. കൂടാതെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട്/പി.ടി.എസ്.ബി അക്കൗണ്ട് മുതലയാവയ്ക്ക് കെ.വൈ.സി ഫാറം പൂരിപ്പിച്ച് നൽകിയിട്ടില്ലാത്തവർ എത്രയും വേഗം ട്രഷറികളിൽ നൽകണമെന്ന് ജില്ല ട്രഷറി ഓഫീസർ അറിയിച്ചു.

 

date