Skip to main content

സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തു.

 

മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ക്ലബ്ബുകൾക്ക് കായിക വികസനത്തിന്റെ ഭാഗമായി സ്‌പോർട്‌സ് കിറ്റ് വിതരണം നടത്തി. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി അഹമ്മദ്,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന ഷാഹുൽ, മെമ്പർമാരായ അമ്മാത്ത് വളപ്പിൽ കൃഷണകുമാർ,  ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ഡി ദേവസ്യ, ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.കെ മത്തായി, യൂത്ത് കോ-ഓർഡിനേറ്റർ സി.എം സുമേഷ്, കബിർ പൈക്കാടൻ പഞ്ചായത്ത് സെക്രട്ടറി ജോമോൻ ജോർജ്ജ്,   കാര്യമ്പാടി ജി.എൽ.പി.എസ് ഹെഡ് മാസ്റ്റർ മേരി ടീച്ചർ എന്നിവർ സംസാരിച്ചു.

date