Post Category
ഡോക്യൂമെന്ററി ഫെസ്റ്റിൽ ഇന്ന്
ആലപ്പുഴ: ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിൽ ഇന്ന് (മാർച്ച് എട്ട്) രാവിലെ 10.30 മുതൽ ടി.വി.ചന്ദ്രന്റെ രാമുകാര്യാട്ട്-സ്വപ്നവും സിനിമയും, കെ.പി.കുമാരന്റെ സി.വി.രാമൻപിള്ള-വാക്കിന്റെ രാജശിൽപ്പി, എം.പി.സുകുമാരൻ നായരുടെ പൊൻകുന്നം വർക്കി, പി.ടി.കുഞ്ഞുമുഹമ്മദിന്റെ എൻ.പി.മുഹമ്മദ്, സജിത മഠത്തിൽ സംവിധാനം ചെയ്ത മാറ്റത്തിന്റെ പാട്ടുകാരി, കെ.ജി.ജോർജിന്റെ വള്ളത്തോൾ-മഹാകവി, കെ.മധുപാലിന്റെ പ്രഫ.എം.കെ.സാനു-മനുഷ്യരെ സ്നേഹിച്ച ഒരാൾ, പി.ബാലചന്ദ്രൻ സംവിധാനം ചെയ്ത വി.സാംബശിവൻ-കഥാകഥനത്തിന്റെ രാജശിൽപ്പി എന്നിവ പ്രദർശിപ്പിക്കും.
date
- Log in to post comments