Post Category
കിസാൻ ക്രഡിറ്റ് കാർഡ് മേള ഇന്ന്
ആലപ്പുഴ: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്കായി വെളിയനാട് , ആര്യാട് ബ്ലോക്കുകളിൽ ഇന്ന് (മാർച്ച് എട്ട്) കിസാൻ ക്രഡിറ്റ് മേള നടത്തുന്നു. വായ്പാകാര്യത്തിൽ സത്വര തീരുമാനം എടുക്കുന്നതിനാണിത്. പാട്ട കൃഷിക്കാർക്കും കിസാൻ ക്രഡിറ്റ് കാർഡ് വായ്പയ്ക്ക് അർഹതയുണ്ട്. എല്ലാ കർഷകരും ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്,കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്( പാട്ട കൃഷിക്കാർക്ക്), തിരിച്ചറിയൽ രേഖകൾ, ഫോട്ടോ എന്നീ രേഖകളുമായി നിശ്ചിത സ്ഥലത്ത് എത്തണം. രാവിലെ 10 മണിക്ക് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് ചർച്ച് പാരിഷ് ഹാൾ, ആര്യാട് ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് മേള.
date
- Log in to post comments