Skip to main content

ജില്ലയില്‍സ്‌നേഹധാര പദ്ധതിയ്ക്ക് ചേലേമ്പ്രയില്‍ തുടക്കം

സ്‌നേഹധാര പദ്ധതിയുടെ ജില്ലാതലഉദ്ഘാടനം ചേലേമ്പ്ര പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌സി .രാജേഷ് നിര്‍വ്വഹിച്ചു. ചടങ്ങില്‍വൈസ് പ്രസിഡന്റ്ജമീല.കെ അധ്യക്ഷയായി. ഡി.എം.ഒഡോ.സുശീലമുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്ഥിര സമിതി  ചെയര്‍മാന്‍  സി.ശിവദാസന്‍,ഡി.പി.എംഡോ. സുനിത., പഞ്ചായത്ത് മെമ്പര്‍മാരായ ഉമ്മര്‍ ഫാറൂക്ക്, ബീന.ഇ.വി, ഇക്ബാല്‍, മെഡിക്കല്‍ഓഫീസര്‍ഡോ.അല്‍സാ മറിയം ,നഴ്‌സുമാരായഅശ്വതി , ഷൈന എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെസ്‌നേഹധാര പദ്ധതിയില്‍   ജില്ലയില്‍ ചേലേമ്പ്രയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍ദ്ധനരായ പാലിയേറ്റീവ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാരംഗത്ത് വലിയ സാമ്പത്തിക ചിലവ് നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌നേഹ ധാര പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയിലൂടെ കിടപ്പിലായവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും മികച്ച  ആയുര്‍വേദ ചികിത്സ സൗജന്യമായി ലഭിക്കും.

 

date