Post Category
സോളിഡ് വേയ്‌സ്റ്റ് ഇന്‍സിനറേറ്റര്‍ ഉദ്‌ഘാടനം ഇന്ന്
സോളിഡ് വേയ്‌സ്റ്റ് ഇന്‍സിനറേറ്റിന്റെ ഉദ്‌ഘാടനവും പച്ചക്കറി വിളവെടുപ്പും ഇന്ന് (മാര്‍ച്ച് 9) ഉച്ചയ്‌ക്ക് 12.30 ന് ഒളരിക്കര ഇഎസ്‌ഐ ആശുപത്രി പരിസരത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. എ ലത മുഖ്യാതിഥിയാകും. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ബോര്‍ഡംഗം വി രാധാകൃഷ്‌ണന്‍, ഇഎസ്‌ഐ ആശുപത്രി സെക്രട്ടറി ആന്റോ ജോണ്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. സിഡ്‌കോ അംഗം അബ്‌ദുറഷീദ് പദ്ധതി വിശദീകരിക്കും. ഇഎസ്‌ഐ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കുമാര്‍ സ്വാഗതവും ആര്‍എംഒ ഡോ. ബിജു ആന്റണി നന്ദിയും പറയും.
date
- Log in to post comments