Post Category
കായിക്ഷമതാ പരീക്ഷ
ജില്ലയില്‍ ജയില്‍ വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (എന്‍സിഎ-വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ 206/16), അസിസ്റ്റന്റ് പ്രിന്‍സണ്‍ ഓഫീസര്‍ (എന്‍സിഎ-ഒഎക്‌സ്) (കാറ്റഗറി നമ്പര്‍ 387/16) എന്നീ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും മാര്‍ച്ച് 15 രാവിലെ 6 മുതല്‍ രാമവര്‍മ്മപുരം ഏ ആര്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത അഡ്‌മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം രാവിലെ 6 മണിക്ക്‌് മുന്‍പായി എത്തണം. കായികക്ഷമതാ പരീക്ഷയ്‌ക്ക് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ വസ്‌ത്രങ്ങളില്‍ ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടുളളതല്ലെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments