Skip to main content

മത്സ്യ തൊഴിലാളി കുടംബത്തിനൊപ്പം ജന്മദിനം ആഘോഷിച്ച് ജില്ല കളക്ടർ

 

തുറവൂർ :ആലപ്പുഴ ജില്ല കളക്ടർ എസ്. സുഹാസ് തന്റെ ഈ വർഷത്തെ ജന്മദിനം ആഘോഷിച്ചത് മത്സ്യ തൊഴിലാളി കുടുംബത്തിന് ഒപ്പമാണ്. തുറവൂർ പള്ളിത്തോട്ടിലെ ഔസേഫ്  എന്ന മത്സ്യ തൊഴിലാളി പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.ഔസേഫിനും കുടുംബത്തിനും ഒപ്പമാണ് കളക്ടർ ഈ വർഷം ജന്മദിനം ആഘോഷിച്ചത്. കൂടുതൽ ആഘോഷങ്ങൾ ഒഴിവാക്കി ഔസേഫിനു മൽസ്യ ബന്ധന ഉപകരണങ്ങൾ നൽകിയാണ് കളക്ടർ മാതൃകയായത്. പള്ളിത്തോട്ടിൽ എത്തിയ കളക്ടറെ ദേശവാസികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ ഔസേഫിനു കളക്ടർ തുഴ കൈ മാറി. പിന്നീട് ഔസേഫിന്റെ വീട്ടിൽ  പിറന്നാൾ കേക്കും മുറിച്ചാണ് കളക്ടർ പിരിഞ്ഞത്. കളക്ടർക്കൊപ്പം ഫാ.ആന്റണി കട്ടികാട്, തുറവൂർ സൗത്ത് വില്ലേജ് ഓഫീസർ ഹാരീസ് എന്നിവരും ഉണ്ടായിരുന്നു.

date