Post Category
വീഡിയോഗ്രാഫി യൂണിറ്റ്: ക്വട്ടേഷന്‍ ക്ഷണിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിക്കുന്ന വിവിധ സ്‌ക്വാഡുകളോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് വീഡിയോഗ്രാഫി യൂണിറ്റുകളില്‍ നിന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്നവര്‍ ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ജോലിക്ക് ഹാജരാകണം. ക്വട്ടേഷനുകള്‍ മാര്‍ച്ച് 14 വൈകിട്ട് മൂന്നിന് മുമ്പായി കലക്ടറേറ്റ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ നാല് മണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 04862 233037.
date
- Log in to post comments