Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വീഡിയോഗ്രാഫിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഡിയോ സര്‍വൈലന്‍സ്, വിവിധ സ്‌ക്വാഡുകള്‍, സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് വീഡിയോഗ്രാഫി എടുക്കുന്നതിന് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ അംഗീകൃത വീഡിയോഗ്രാഫര്‍മാര്‍ക്ക് സീല്‍ ചെയ്ത ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷനുകള്‍ ഇന്ന് (12) ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പ് കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിക്കണം. ഇന്ന് 3.30ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരം ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിക്കും.                                                                                       (ഇലക്ഷന്‍ 2/19)

date