വൃക്ഷത്തൈ പരിപാലനമത്സരം സ്മാര്‍ട്ട് ഫോണ്‍ സമ്മാനം നല്‍കി
ഹരിതകേരളം -ഗ്രീന്‍ ക്ളീന്‍ കോഴിക്കോട് -വൃക്ഷത്തൈ പരിപാലന മത്സരം വിജയിയായ കൊടിയത്തൂര്‍ സ്വദേശി ഹമീദ്കോലായില്‍ -•ൈജി- മൈജനറേഷന്‍ ഡിജിറ്റല്‍ ഹബ് സ്പോണ്‍സര്‍ ചെയ്ത മാര്‍ട്ട്ഫോണ്‍ കോഴിക്കോട് സിവില്‍സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ട് പിടിപ്പിക്കുന്ന വൃക്ഷത്തൈകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പ്
വരുത്തുന്നതിനായി, കോഴിക്കോട് ജില്ലാപഞ്ചായത്ത്, ഹരിതകേരളംമിഷന്‍, കുടുംബശ്രീ, എന്‍.എസ്.എസ്. സേവ്, എന്നിവയുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. വൃക്ഷത്തൈകള്‍ നട്ടതിന് ശേഷം അതിന്റെ ഓരോ മൂന്ന് മാസത്തേയും വളര്‍ച്ച പ്രകടമാവുന്ന ഫോട്ടോ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. സോയില്‍ കണ്‍സര്‍വേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍. ടി.പി. ആയിഷ, ഗ്രീന്‍ക്ളീന്‍ കോഴിക്കോട് കോര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍, മൈജിമാര്‍ക്കറ്റിങ് മാനേജര്‍ ജൈസല്‍എന്‍.എസ്.എസ് ജില്ലാകോര്‍ഡിനേറ്റര്‍ എസ്.ശ്രീചിത്ത്, സോയില്‍ കണ്‍സര്‍വേഷന്‍ ഉദ്യോഗസ്ഥ•ാരായ രഞ്ജിത്ത്, ബാബുദാസ്എന്നിവര്‍ പങ്കെടുത്തു.
- Log in to post comments