Post Category
പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശപാത പ്രവൃത്തി ഉദ്ഘാടനം ഇന്ന്
തവനൂര്‍,തിരൂര്‍,താനൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറേക്കര മുതല്‍ ഉണ്യാല്‍ വരെയുള്ള തീരദേശ പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 10)രാവിലെ ഒന്‍പതിന് പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് നിര്‍വഹിക്കും. കൂട്ടായി എസ്.എച്ച്.എം.യു.പിസ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാവും.ഇ.ടി മുഹമ്മദ് ബഷീര്‍എം.പിമുഖ്യാതിഥിയാവും. എം.എല്‍.എമാരായ വി.അബ്ദുറഹിമാന്,സി.മമ്മുട്ടി തുടങ്ങിയവര്വിശിഷ്ടാതിഥികളാവും.ചടങ്ങില്മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
date
- Log in to post comments