Skip to main content

ജില്ലയില്‍കാര്‍ഷികമേഖലയില്‍ നടപ്പാക്കിയത് 188.59 കോടിരൂപയുടെ പദ്ധതികള്‍

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെജില്ലയില്‍കാര്‍ഷികമേഖലയിലുണ്ടായത് വന്‍ മുന്നേറ്റം. 188.59 കോടിരൂപയാണ് ഈ കാലയളവില്‍ജില്ലയില്‍വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി ചെലവഴിച്ചത്.  2019 ജനുവരി 31 വരെയുള്ളകണക്കാണിത്. 2016 -17 ല്‍ 37. 6 കോടിരൂപയുടെയും 2017 -18 ല്‍ 77.79 കോടിരൂപയുടെയും 2018-19 ല്‍ 73.2 കോടിരൂപയുടെയും പദ്ധതികള്‍ നടപ്പാക്കി.  
നെല്‍, പച്ചക്കറി, തെങ്ങ്കൃഷികളില്‍ വന്‍ മുന്നേറ്റം ഈ കാലയളവിലുണ്ടായി. മൂന്നുവര്‍ഷംകൊണ്ട്ജില്ലയില്‍ 1352.81 ഹെക്ടര്‍തരിശു ഭൂമിയിലാണ് നെല്‍കൃഷിവ്യാപിപ്പിച്ചത്. കര നെല്‍കൃഷിയുടെ ഭാഗമായി 2016-17 ല്‍ 218.46 ഹെക്ടറിലും 2017-18ല്‍ 327 ഹെക്ടറിലും 2018-19 ല്‍ 325 ഹെക്ടറിലും നെല്‍കൃഷിവ്യാപിപ്പിച്ചു.  കേരളത്തിന്റെസ്വന്തംതെങ്ങുകൃഷിയെ രക്ഷിക്കാന്‍ വിപുലമായ കര്‍മ്മപദ്ധതി ആരംഭിച്ചു. പച്ചക്കറിഉത്പ്പാദനത്തില്‍ വന്‍ വര്‍ധനവാണ്ജില്ലയില്‍ഉണ്ടായത്. ജില്ലയില്‍മൂന്ന്‌വര്‍ഷത്തിനിടെ നെല്‍കൃഷിവികസനത്തിനായി 7.18 കോടിരൂപയുടെയും പച്ചക്കറികൃഷിവികസനത്തിനായി 13.29 കോടിരൂപയുടെയും നാളികേരകൃഷിവികസനത്തിനായി 12.48 കോടിരൂപയുടെയും പദ്ധതികളാണ് നടപ്പാക്കിയത്.
പ്രളയ നഷ്ടപരിഹാരമായി നല്‍കിയത് 29.65 കോടിരൂപ
കഴിഞ്ഞ ആഗസ്റ്റ്മാസത്തിലുണ്ടായമഹാപ്രളയത്തില്‍കൃഷിനാശംസംഭവിച്ച ജില്ലയിലെകര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായികൃഷിവകുപ്പ് നല്‍കിയത് 29.65 കോടിരൂപയാണ്. സംസ്ഥാന സര്‍ക്കാറിന്റെവിഹിതമായി  21.11കോടിരൂപയുംകേന്ദ്ര ഫണ്ടില്‍ നിന്നും 8.53 കോടിരൂപയുംഉള്‍പ്പെടെയാണ് ഈ തുക. ജനുവരി 31 വരെയുള്ളകണക്കാണിത്.പണം നേരിട്ട്അക്കൗണ്ടിലെത്തിക്കുകയാണ്‌ചെയ്തത്.
കര്‍ഷക പെന്‍ഷന്‍
5.37 കോടിരൂപയാണ്കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട്ജില്ലയില്‍കര്‍ഷക പെന്‍ഷനായി നല്‍കിയത്. കര്‍ഷക പെന്‍ഷന്‍ 2016 ജൂണ്‍ ഒന്നുമുതല്‍ 600 രൂപയില്‍നിന്നും 1000 രൂപയായും  2017 ഏപ്രില്‍ഒന്നുമുതല്‍ 1100 രൂപയായുംവര്‍ധിപ്പിച്ചു. 2016-17 വര്‍ഷത്തില്‍ 2.37 കോടിരൂപയും 2017-18 വര്‍ഷത്തില്‍ 1.9 കോടിരൂപയും 2018-19 വര്‍ഷത്തില്‍ 1.90 കോടിരൂപയും (2019 ജനുവരി 31 വരെ) കര്‍ഷകര്‍ക്ക്‌വിതരണംചെയ്തു.
വിള ഇന്‍ഷൂറന്‍സ് പദ്ധതി
വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരംജില്ലയില്‍ ഈ വര്‍ഷം 3.95 കോടിരൂപ വിതരണംചെയ്തു. പ്രകൃതിക്ഷോഭംകാരണംഉണ്ടാകുന്ന ദുരിതങ്ങള്‍കര്‍ഷകര്‍ക്ക്ആശ്വാസകരമായ നഷ്ടപരിഹാരംലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നപദ്ധതിയാണിത്. പദ്ധതി പുനരാവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്മൂലംനഷ്ട പരിഹാരത്തുകയില്‍ഇരട്ടിമുതല്‍ പത്തിരട്ടിവരെയുളളവര്‍ധനയാണ്കര്‍ഷകര്‍ക്ക്‌ലഭിച്ചത്. 2016-17 വര്‍ഷത്തില്‍ 4.15 ലക്ഷംരൂപയും 2017-18 വര്‍ഷത്തില്‍ 41.72 ലക്ഷംരൂപയും ഈ ഇനത്തില്‍കര്‍ഷകര്‍ക്ക് നല്‍കി.

 

date