ആരോഗ്യരംഗത്ത്അത്ഭുതങ്ങള്സൃഷ്ടിച്ച് പെരിന്തല്മണ്ണയില്ഒരുആയുര്വേദാശുപത്രി
പുലാമന്തോള്‍ പാലൂര്സ്വദേശി നബീസക്കിന്ന്വയസ് 87. നാല്വര്ഷം മുന്നേ വന്ന ഒരുതലകറക്കമാണ് നബീസയെ കാന്‍സര്‍ രോഗിയാക്കിയത്.തലച്ചോറില്ട്യൂമര്ഉണ്ടെന്ന്അറിഞ്ഞതോടെ പിന്നെ ചികിത്സക്കായികയറിയിറങ്ങാത്ത ആശുപത്രികളില്ല. ഇംഗ്ലീഷ്മരുന്ന്കഴിച്ചപ്പോള് ക്ഷീണവുംതലക്കുള്ളില്ചൂഴ്ന്ന്കുത്തലുമായി.അവസാനം ശരണം പ്രാപിച്ചത് പെരിന്തല്മണ്ണയിലെഗവ. ആയുര്‍വേദാശുപത്രിയില്‍. മരുന്ന്കഴിക്കുന്നുണ്ടെങ്കിലും നബീസ ഇന്ന് പൂര്വാധികംഊര്ജസ്വലയാണ്. ആയുര്വേദചികിത്സകൊണ്ട്ട്യൂമറിനെ അതിജീവിച്ചതിന്റെആത്മവിശ്വാസം നബീസയുടെവാക്കുകളില്കാണാം.
ജീവിതം ഇനി ഒരടി പോലുംമുന്നോട്ടില്ലെന്ന് ഭയന്ന ചുറ്റുപാടുകളില്‍ നിന്നാണ്ഷൊര്ണൂര്സ്വദേശിയായസത്യനാഥനും ഇവിടെഎത്തുന്നത്. 48 മണിക്കൂറിനുള്ളില്എഴുതിത്തള്ളേണ്ട കേസായാണ്ഡോക്ടര്രോഗവിവരംസത്യനാഥനെ അറിയിച്ചത്. അതില്‍ നിന്നും ഒട്ടനവധി ആത്മവിശ്വാസത്തോടെയാണ്ഇന്ന്സത്യനാഥന് തന്റെജീവിതംകഴിയുന്നത്. രോഗത്തിന്റെതൊണ്ണൂറുശതമാനവും ഭേദപ്പെട്ടെന്ന് സത്യനാഥന് പറയുന്നു.നബീസയെപ്പോലെയുംസത്യനാഥനെപ്പോലെയും ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച അമ്പതില്‍പ്പരം ആളുകളാണ്എഡ്വേര്ഡ് ക്ലബ്ബ് അങ്കണത്തില്സംഘടിപ്പിച്ച രോഗികളുടെകൂട്ടായ്മയില് പങ്കെടുത്തത്.
പെരിന്തല്‍മണ്ണ നഗരസഭയും ഭാരതീയചികിത്സാവകുപ്പുംഎഡ്വേര്ഡ് മെമ്മോറിയല്‍ ക്ലബ്ബ് ആന്റ് വായനശാലയുംസംയുക്തമായാണ് 2018 ജനുവരിയില്സ്ഥാപിച്ച ബ്രെയിന്‍ ട്യൂമര്യൂണിറ്റിന്റെവാര്ഷികവുംസൗജന്യ മെഡിക്കല്‍ ക്യാമ്പും രോഗികളുടെകൂട്ടായ്മയുംസംഘടിപ്പിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷണന് പരിപാടിഉദ്ഘാടനം ചെയ്തു.164 പേര് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.
ആയുര്‍വേദചികിത്സാരംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പാണ് പെരിന്തല്‍മണ്ണ ഗവ. ആയുര്വേദആശുപത്രികൈവരിച്ചതെന്ന്സ്പീക്കര് പറഞ്ഞു. ഭൂരിപക്ഷം ആളുകളും പരസ്പര ബന്ധിതമായചികിത്സാരീതികളോട്കണ്ണടക്കുന്ന സമീപനമാണ്സ്വീകരിച്ച്വരുന്നത്. ഈ സമയത്ത്ശാസ്ത്രീയമായ പിന്തുണ ലഭ്യമാക്കാന്‍ പെരിന്തല്‍മണ്ണ ആശുപത്രിക്ക്കഴിഞ്ഞു. ലോകത്തെ ആധുനികരാജ്യങ്ങള്‍ പാരമ്പര്യ രീതികള്വികസിപ്പിച്ച് പുത്തന്‍ രീയില്‍ പ്രാവര്‍ത്തികമാക്കുകയാണ്. ചൈനയിലെഅക്യുപങ്ങ്ചര്ചികിത്സ ലോകോത്തരമാകാന്‍ കാരണംഇതാണ്. ആയുര്‍വേദത്തിന് ആഗോളഫോറങ്ങളുടെ പിന്തുണ ലഭ്യമാക്കാന്‍ ആവശ്യത്തിന് ഗവേഷണമില്ലാത്തതും പേന്ററ്റില്ലാത്തതുംഇതിന് തടസ്സമാകുന്നു. എല്ലാചികിത്സാ രീതികളെയുംഏകോപിപ്പിക്കുകയാണ്സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നുംസ്പീക്കര് പറഞ്ഞു.
നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം അധ്യക്ഷതവഹിച്ചു. എഡ്വേര്‍ഡ് മെമ്മോറിയല്‍ ക്ലബ്ബ് ആന്റ് വായനശാല പ്രസിഡന്റ് പി. രാമകൃഷ്ണന് ആശുപത്രിയിലേക്ക്വേണ്ട ഉപകരണങ്ങള്‍കൈമാറി. ചീഫ്മെഡിക്കല്ഓഫീസര്ഡോ. എ മനോജ്കുമാര്വിഷയാവതരണം നടത്തി. നഗരസഭ വൈസ് ചെയര്മാന് നിഷി അനില്‍ രാജ് ,പത്തത്ത് ആരിഫ്, കിഴിശ്ശേരിമുസ്തഫ, കെ.ടിഷഫീന, കെ പി സന്തോഷ്, എ രഘുനാഥ്,ഗവ. ആയുര്വേദആശുപത്രിചീഫ്മെഡിക്കല്ഓഫീസര്ഡോ.കെ.പി മുഹമ്മദ് സലീംതുടങ്ങിയവര്സംസാരിച്ചു.
- Log in to post comments