Skip to main content

ഉള്‍നാടന്‍ മത്സ്യകര്‍ഷകര്‍ക്ക്ആശ്വാസമേകി ഫിഷറീസ്‌വകുപ്പ്

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക്  437 ലക്ഷംരൂപയുടെ നാശനഷ്ടമാണ്ഇത്തവണ പ്രളയത്തില്‍സംഭവിച്ചത്. ഇതില്‍ നിന്ന് കരകയറുവാന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ ഘടക പദ്ധതികളായ സമ്മിശ്ര കാര്‍പ്പ്മത്സ്യകൃഷി, കൂട് മത്സ്യകൃഷി, ബയോസെക്യൂര്‍ഡ്കുളകളിലെ ഗിഫ്റ്റമത്സ്യകൃഷി, ആസാംവാളകൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ഓരുജല സമ്മിശ്ര കൃഷി, എന്നിവയ്ക്ക് ഫിഷറീസ്‌വകുപ്പ് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുകയുംആദ്യഗഡുവായി 35 ലക്ഷംരൂപ അനുവദിക്കുകയുംചെയ്തു.72 കര്‍ഷകരാണ് ഈ ഘടകപദ്ധതികളിലെ ഗുണഭോക്താക്കള്‍. ഇതില്‍ 62 കര്‍ഷകര്‍ക്ക്അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടത്തിന്റെ  30 ശതമാനം ആദ്യഗഡുവായി 15,16,100 രൂപ അനുവദിച്ചു. കൂടാതെ പുനരുദ്ധാരണ പാക്കേജില്‍ഉള്‍പ്പെടാത്ത ഒരു നെല്ലുംഒരുമീനുംപദ്ധതിയിലെ ഒമ്പത് പാടശേഖരങ്ങള്‍ക്ക്‌സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 22,50,160 രൂപയും അനുവദിച്ചിട്ടുണ്ട്.
ഫിഷറീസ്‌വകുപ്പ് ഉള്‍നാടന്‍ മേഖലയിലെ വൈവിധ്യങ്ങളായ മത്സ്യകൃഷി പദ്ധതികള്‍മത്സ്യ കര്‍ഷക വികസന ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത്. മത്സ്യകര്‍ഷകര്‍ക്ക് ശാസ്ത്രീയമായമത്സ്യകൃഷി നടത്തുന്നതിനുള്ള പരിശീലനവും സാങ്കേതികസഹായവും ഏജന്‍സി വഴി നടപ്പിലാക്കുന്നുണ്ട്. എട്ടേ കാല്‍ലക്ഷംരൂപ സബ്‌സിസിഡിയായി നല്‍കിയശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ്മത്സ്യകൃഷിയുടെ ഭൗതികലക്ഷ്യം 100 ഹെക്ടറാണ്. 1011 പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 5,00,000 കാര്‍പ്പ്മത്സ്യക്കുഞ്ഞുങ്ങളെ പദ്ധതി വഴിവിതരണംചെയ്തു. ജൈവ സുരക്ഷിതകുളങ്ങളിലെ ആസ്സാംവാളകൃഷിയുടെ ഭൗതികലക്ഷ്യംഒരുഹെക്ടര്‍ആണ്. ജില്ലയില്‍ അഞ്ച്കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 3,0000 ആസ്സാംവാളകളെ പദ്ധതി പ്രകാരംവിതരണം നടത്തി. സബ്‌സിഡിയായി രണ്ട് ലക്ഷംരൂപ വിതരണംചെയ്തു.
നൂതന മത്സ്യകൃഷിരീതികളിലൊന്നായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റത്തിലെ ഗിഫ്റ്റ് കൃഷിയില്‍ഒരുയൂനിറ്റാണ് ഉണ്ടായിട്ടുള്ളത്. 4000 ഗിഫ്റ്റ് മത്സ്യകുഞ്ഞുങ്ങളെ ഗിഫ്റ്റ്കൃഷിവഴി നല്‍കിയത്. ഒന്നേ കാല്‍ ലക്ഷത്തിലധികംരൂപ ഇതുവരെ പദ്ധതിയക്കായി സബ്‌സിഡി നല്‍കി. 300 ഹെക്ടറാണ്ഒരു നെല്ലുംഒരുമീനും പദ്ധതിയുടെ ഭൗതികലക്ഷ്യം. എട്ട്‌കോള്‍സമിതി ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 16 ലക്ഷംരൂപ സബ്‌സിഡിയായി  നല്‍കുകയും ഒമ്പത് ലക്ഷംമത്സ്യക്കുഞ്ഞുങ്ങളെവിതരണംചെയ്തു.
ഓരുജലസമ്മിശ്ര കൃഷിയുടെയും ഭൗതികലക്ഷ്യം ഒരുഹെക്ടറാണ്.  15 കര്‍ഷകരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 5000 മത്സ്യ ക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. 43000 രൂപ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്. ഓരുജലകൂട്കൃഷിയുടെഒരുയൂനിറ്റ് 10 കൂടുകള്‍അടങ്ങിയിട്ടുള്ളതാണ്. 30000 രൂപ ഈ പദ്ധതിയ്ക്കായി സബ്‌സിഡി നല്‍കിയിട്ടുണ്ട്. അഞ്ച്‌സെന്റ്‌വിസ്തൃതിയിലുള്ള പടുതാകുളങ്ങളുടെ എട്ട്‌യൂനിറ്റാണ് പടുതാകുളത്തിലെ കരിമീന്‍ കൃഷിയുടെ ഭൗതികലക്ഷ്യം. ഒരു ലക്ഷത്തിലധികംരൂപ സബ്‌സിഡിയായി നല്‍കി 2000 കരിമീന്‍ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
അഞ്ച് സെന്റ്‌വിസ്തൃതിയുള്ള മണ്‍ കുളങ്ങളില്‍ഒരുഹെക്ടര്‍ഏരിയയാണ് പിന്നാമ്പുറങ്ങളിലെ കരിമീന്‍ കൃഷിയുടെ ലക്ഷ്യം. 12500 കരിമീന്‍ കുഞ്ഞുങ്ങളെഈ പദ്ധതിയിലൂടെവിതരണം ചെയ്തു. ഒരുഹെക്ടര്‍ മത്സ്യത്തോടൊപ്പംകോഴി, താറാവ് എന്നിവ കൂടി വളര്‍ത്തുന്നതാണ് സംയോജിതമത്സ്യകൃഷി.ജീവനോടെമത്സ്യത്തെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലൈവ് ഫിഷ്മാര്‍ക്കറ്റ് പദ്ധതിയുംജില്ലയിലുണ്ട്.ഒരുയൂനിറ്റിന് 120000 രൂപയാണ്‌സബ്‌സിഡിയായി നല്‍കുന്നത്.

 

date