പ്രധാനമന്ത്രി ശ്രംയോഗി മാന്‍ ധന്‍ യോജന പദ്ധതിയുടെ ജില്ലാതല സമര്‍പ്പണം നാളെ(മാര്‍ച്ച് അഞ്ച്)
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പെന്‍ഷന്‍ പദ്ധതി പധാനമന്ത്രി ശ്രംയോഗി മാന്‍ ധന്‍ യോജനയുടെജില്ലാതല സമര്‍പ്പണം കലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 10.30ന് നടക്കും. പദ്ധതിയുടെ സമര്‍പ്പണവുംഅംഗങ്ങളായഉപഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ കാര്‍ഡ്‌വിതരണവും പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും.ജില്ലാകലക്ടര്‍ അമിത് മീണ, ഇ.എസ്. ഐകോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.കറുപ്പുസാമി,ജില്ലാ ലേബര്‍ ഓഫീസര്‍കെ.രഘുനാഥ്തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 11.30ന് പെന്‍ഷന്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് അഹമ്മദാബാദില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണം ചടങ്ങില്‍ സംപ്രേഷണംചെയ്യും.പരിപാടിയില്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്,ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവയുമായി വരുന്ന അര്‍ഹരായതൊഴിലാളികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.
- Log in to post comments