Skip to main content

പി.എം.എ.വൈ: താക്കോല്‍ദാനം നടത്തി

വളാഞ്ചേരി നഗരസഭ പി.എം.എ.വൈ സമ്പൂര്‍ണ്ണഭവന പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും ഗുണഭോക്താക്കള്‍ക്കുള്ള അവസാന ഗഡു ധനസഹായ വിതരണവും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. വളാഞ്ചേരി നഗരസഭാ കമ്യൂനിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെറുഫീന അധ്യക്ഷതവഹിച്ചു. പി.എം.എ.വൈ പദ്ധതി പ്രകാരം പദ്ധതി പ്രകാരംവീട് പൂര്‍ത്തീകരിച്ച 46 ഗുണഭോക്താക്കള്‍ക്കാണ് താക്കോല്‍ ദാനവും അവസാന ഗഡുവിതരണവും നടത്തിയത്.
ചടങ്ങില്‍ നഗരസഭാവൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ പി.പിഹമീദ്, ടി.പിഅബ്ദുല്‍ഗഫൂര്‍, സി രാമകൃഷ്ണന്‍, റഹ്മത്ത്, അബദുന്നാസര്‍സി, രഘുനാഥന്‍, സി. ഷിഹാബുദ്ധീന്‍, ഷാഹുല്‍ഹമിദ് തുടങ്ങിയവര്‍സംസാരിച്ചു.

 

date