മെഗാമെഡിക്കല്‍ ക്യാമ്പ് മന്ത്രി ഡോ.കെ.ടിജലീല്‍ ഉദ്ഘാടനം ചെയ്തു
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സജ്ഞീവനി സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിമെഗാമെഡിക്കല് ക്യാമ്പ് ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടിജലീല്‍ ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി.
കണ്ണൂര്മലബാര് കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ മൊബൈല്‍ ടെലിഓങ്കോളജി യൂനിറ്റാണ് ക്യാമ്പ് നടത്തിയത് . ഡോ.വി.സി.രവീന്ദ്രന്, ഡോ.അമൃത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ബ്ലോക്കിന് കീഴിലുള്ളവിവിധ പഞ്ചായത്തുകളില്‍ സ്ക്രീനിംങ്ങ് നടത്തിയാണ് മെഗാ ക്യാമ്പിലേക്ക് രോഗികളെതിരഞ്ഞെടുത്തത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്വൈസ്പ്രസിഡന്റ്അഡ്വ.പി.പി.മോഹന്‍ദാസ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി .ബി ജോയ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.എം.ബി.ഫൈസല്‍, ഡോ.സജി.എന്‍.ആര്.പി.വി.ലീല, കെ.വി. വേലായുധന്, ,കോഹിനൂര്‍ മുഹമ്മദ്, എം.എ.നവാബ്, കെ.രജിനി, എം.പി .രാംദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു
- Log in to post comments