Skip to main content

ജില്ലാ വ്യവസായ കേന്ദ്രം പൂര്‍ണ്ണമായും ഡിജിറ്റലായി

 

     ജില്ലാ വ്യവസായ കേന്ദ്രത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഡിജിറ്റല്‍ സംവിധാനത്തിലായിരിക്കും. ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്ന ജില്ലയിലെ മൂന്നാമത്തെ ഓഫീസായ  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഇ-ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍  അമിത് മീണ നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുള്‍ വഹാബ്  അധ്യക്ഷനായി. വ്യവസായ വകുപ്പിന്റെ പല പദ്ധതികളും ഇതിനോടകം തന്നെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. രണ്ടു മാസത്തിനകം തന്നെ ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള ആറ് താലൂക്ക് ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും. എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പ്രദീഷ് സംസാരിച്ചു.

 

date