Post Category
ഒഴൂര്‍ പഞ്ചായത്തില്‍ റോഡ് പുനരുദ്ധാരണത്തിന് 1.55 കോടി
ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതു മൂലം ഗ്രാമ പഞ്ചായത്ത് റോഡുകള്‍ ക്കുണ്ടായ കേടു പാടുകള്‍ തീര്‍ക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തര ശ്രമഫലമായി സര്‍ക്കാര്‍ 1.55 കോടി രൂപ അനുവദിച്ചു. ലഭ്യമായ തുക ഉപയോഗിച്ച് 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ അറ്റ കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മുഴുവന്‍ റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് കെ.വി.പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട് എന്നിവര്‍ അറിയിച്ചു.
date
- Log in to post comments