Skip to main content

പൊന്നാനിയില്‍ജങ്കാര്‍സര്‍വീസ് പുനരാരംഭിച്ചു

പൊന്നാനി അഴിമുഖത്ത്  പുനരാരംഭിച്ച ജങ്കാര്‍സര്‍വീസ്‌സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ.കെ .ടിജലീല്‍മുഖ്യാതിഥിയായി.  ഇരുകരകളിലും ആഘോഷ ആരവങ്ങളുയര്‍ത്തി സ്പീക്കറുടെമണ്ഡലത്തില്‍ നിന്നും മന്ത്രിയുടെ മണ്ഡലത്തിലേക്ക് പുറപ്പെട്ട ജങ്കാറിന്റെ ആദ്യയാത്രയില്‍ സ്പീക്കറും മന്ത്രിയും യാത്രക്കാരായി.
പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും എളുപ്പം ബന്ധിപ്പിക്കുന്ന ജങ്കാര്‍സര്‍വീസ് പുനരാരംഭിച്ചതോടെ ഇനി വേഗംമറുകരയിലെത്താനാകും. പുതിയ ജങ്കാറില്‍ 50    യാത്രക്കാര്‍ക്കും 12 കാറുകള്‍ക്കുംഒരേസമയംയാത്ര ചെയ്യാം. രാവിലെ എഴു മണി മുതല്‍വൈകീട്ട ്ഏഴുവരെയാണ്‌സര്‍വ്വീസ്. പടിഞ്ഞാറേക്കരയില്‍ നിന്ന് പൊന്നാനിയിലേക്കും, തിരിച്ചുംഓരോമണിക്കൂര്‍ഇടവിട്ടാണ്‌സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക്‌യാത്രാനിരക്കില്‍ 50ശതമാനംഇളവ് നല്‍കുന്നുണ്ട്.ആളുകള്‍ക്ക് പത്തുരൂപയുംഇരുചക്രവാഹനങ്ങള്‍ക്ക് 15 രൂപയും, ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും, വലിയവാഹനങ്ങള്‍ക്ക് പരമാവധി 140 രൂപയുമാണ്ഈടാക്കുക. പൊന്നാനി നഗരസഭക്കാണ്ജങ്കാറിന്റെ നടത്തിപ്പ്ചുമതല.
പൊന്നാനി നഗരസഭയുടെ മേല്‍നോട്ടത്തില്‍ കൊച്ചിന്‍ സര്‍വീസിന്റെ പുതിയജങ്കാറാണ് പൊന്നാനി - പടിഞ്ഞാറേക്കരറൂട്ടില്‍വീണ്ടുംസര്‍വ്വീസ് നടത്തുന്നത്. 2013 ലാണ് പൊന്നാനിയിലെജങ്കാര്‍സര്‍വീസ്  നിര്‍ത്തിവെച്ചത്. പൊന്നാനി നഗരസഭയുടെനിരന്തര ശ്രമഫലമായാണ്‌സര്‍വ്വീസ് പുനരാരംഭിച്ചത്. തുറമുഖവകുപ്പിന്റെ സ്ഥലത്ത്അഞ്ച്‌ലക്ഷംരൂപ ചെലവില്‍ നഗരസഭ ജങ്കാര്‍ജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാത്തിരുപ്പ്‌കേന്ദ്രം, അപ്രോച്ച്‌റോഡ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവയും ഇവിടെഉണ്ടാകും.
ജങ്കാറിന്റെആദ്യയാത്രയില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, സ്ഥിരസമിതിചെയര്‍മാ•ാരായ ഒ.ഒ ഷംസു, റീന പ്രകാശ്, അഷറഫ് പറമ്പില്‍, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്‍മാന്‍ എം.എം നാരായണന്‍, എ.കെജബ്ബാര്‍, രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തകര്‍ നാട്ടുകാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

 

date