രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി ഇന്ന്
സാമൂഹ്യ നീതി വകുപ്പ് അനുയാത്ര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിപരമായ വെല്ലുവിളികള്‍ തുടങ്ങിയവയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി ഇന്ന് (മാര്‍ച്ച് 2) രാവിലെ 10 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ഡി.റ്റി.പി.സി ഹാളില്‍ നടക്കും. നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കും. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എ്ച്ച.ജമീല ടീച്ചര്‍ ഏറ്റുവാങ്ങും. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന് മുഖ്യാതിഥിയാകും.
സംസ്ഥാന തല പരിശീലനത്തിനാണ് ജില്ലയില്‍ തുടക്കം കുറിക്കുന്നത്. 3000 രക്ഷിതാക്കള്‍ക്കാണ് ആദ്യഘട്ട പരിശീലനം. രക്ഷിതാക്കളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 300 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി ഭിന്നശേഷി രംഗത്തെ റിസോഴ്സ് പേഴ്സണ്‍മാരാക്കി മാറ്റുക എന്നതും പരിശീലനത്തിന്റെ ലക്ഷ്യമാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഭിന്നശേഷി കുടുംബങ്ങളില്‍ എത്തിക്കുന്നതിനുള്ള വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കേരളത്തില്‍ 5000 റിസോഴ്സ് പേഴ്സണ്‍മാരെ കണ്ടെത്തി പരിശീലിപ്പിക്കും.
- Log in to post comments