Post Category
ഗോഡ് ഇന്‍ ഷാക്കിള്‍സ്-ഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന് (മാര്‍ച്ച് രണ്ട്)
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പരാമര്‍ശമുള്‍പ്പടെ 13 അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ സംഗീത അയ്യര്‍ സംവിധാനം ചെയ്തഡോക്യുമെന്ററിഗോഡ് ഇന്‍ ഷാക്കിള്‍സ് ഇന്ന്(മാര്‍ച്ച് രണ്ട്) മലപ്പുറം ടൗണ്‍ഹാളില്‍ പ്രദര്‍ശിപ്പിക്കും.രാവിലെ 10 നാണ് പ്രദര്‍ശനം.തുടര്‍ന്ന് സംവിധായക സംഗീത അയ്യര്‍ ഡോക്യുമെന്ററിയുടെ പ്രമേയവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ സംസാരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.ആനകള്‍ അനുഭവിക്കുന്ന കൊടുംപീഡനങ്ങള്‍ ചിത്രീകരിക്കുന്ന ഈ ചിത്രം ആദ്യമായി അവതരിപ്പിച്ചത് കേരള നിയമസഭയിലാണ്.കേരളത്തിലെ നാല് ആനകളെയാണ്ഡോക്യുമെന്ററിയില്ചിത്രീകരിച്ചിട്ടുള്ളത്.നിയമസഭയില്‍ അവതരിപ്പിച്ച ഈ ചിത്രം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സംസ്ഥാനത്തിന്റെവിവിധ ഭാഗങ്ങളില്ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
date
- Log in to post comments