Skip to main content

അമ്മയ്ക്കുംകുഞ്ഞിനുംവീട്ടിലേക്ക് സൗജന്യയാത്ര ; 'മാതൃയാനം'ജില്ലാതലഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസവാനന്തരം  അമ്മയ്ക്കുംകുഞ്ഞിനുംവീട്ടിലേക്ക് സൗജന്യയാത്ര  'മാതൃയാനം' പദ്ധതിയുടെ ജില്ലാതലഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പൊന്നാനി മാതൃശിശുആശുപത്രിയില്‍ ഫ്‌ളാഗ്ഓഫ്‌ചെയ്ത് നിര്‍വഹിച്ചു.  
ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണവുംസുഖപ്രസവവുംഉറപ്പാക്കി അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായിവീട്ടിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് 'മാതൃയാനം'. പൊന്നാനി മാതൃശിശുആശുപത്രിക്ക് പുറമെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍ ജില്ലാആശുപത്രികള്‍, മലപ്പുറം, തിരൂരങ്ങാടി താലൂക്ക് ആശുപത്രികള്‍, എടപ്പാള്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.
'അമ്മയും കുഞ്ഞും' പദ്ധതിയുടെ തുടര്‍ച്ചയാണ്മാതൃയാനം. അമ്മയും കുഞ്ഞും പദ്ധതിയില്‍ പ്രസവശേഷംവീട്ടിലേക്ക്മടങ്ങുന്ന അമ്മമാര്‍ക്ക് യാത്രക്ക് 500 രൂപ നല്‍കിയിരുന്നു. ഇത് ദീര്‍ഘദൂരയാത്രക്ക് പലപ്പോഴുംതികഞ്ഞിരുന്നില്ല.  ഇതോടെയാണ് മാതൃയാനം പദ്ധതിയില്‍യാത്രക്ക്ടാക്സിവാഹനം ഏര്‍പ്പാടാക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ടാക്‌സി ഉടമകളും സര്‍ക്കാരുമായികരാറുണ്ട്. അതേസമയം,  മറ്റ്‌മെഡിക്കല്‍കോളേജ് ആശുപത്രികളിലേക്ക് വിദഗ്ധ ചികില്‍സക്കായി കൊണ്ടുപോകുന്ന സാഹചര്യം ഉണ്ടായാലും മാതൃയാനത്തിലൂടെ സഹായംലഭിക്കും. നിലവില്‍കോഴിക്കോട്, തൃശൂര്‍ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജിപിഎസ് സംവിധാനം ഉള്‍പ്പെടുത്തിയുള്ള മൊബൈല്‍ ആപ്ലിക്കേഷനും പദ്ധതിയുടെ ഭാഗമായിഒരുക്കിയിട്ടുണ്ട്.
ടാക്‌സി ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കും. പത്ത് കിലോമീറ്ററിന് 300 രൂപ നിരക്കിലാണ്‌ഡ്രൈവര്‍ക്ക്‌ലഭിക്കുക. അധികമായിവരുന്ന ഓരോ കിലോ മീറ്ററിനും 15 രൂപവീതം അധികം നല്‍കും. അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിച്ച് തിരിച്ച് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഡ്രൈവര്‍ക്ക് പണം ലഭിക്കുകയുള്ളൂ.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍ അഷറഫ് പറമ്പില്‍, ആശുപത്രിസൂപ്രണ്ട് ഡോക്ടര്‍ ആശ, ശ്രീജിത്ത്എന്നിവര്‍ പങ്കെടുത്തു.

 

date