Post Category
പ്രവാസി ഭാരതീയർ കമ്മിഷൻ ഇടുക്കിയിൽ 18ന് സിറ്റിംങ്ങ് നടത്തും
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ഇടുക്കി ജില്ലയിലെ സിറ്റിംഗ് മാർച്ച് 18ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ ഇടുക്കി, കുമളിയിലെ, ആനവച്ചാൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ നടക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ അയയ്ക്കാം.
പി.എൻ.എക്സ്. 926/19
date
- Log in to post comments