Skip to main content

മാതൃക പെരുമാറ്റ ചട്ടം  നീരീക്ഷണ സ്‌ക്വാഡ് രൂപീകരിച്ചു 

 

  ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിനായി മാതൃക പെരുമാറ്റ ചട്ടം സ്‌ക്വാഡ് (എം.സി.സി ) രൂപീകരിച്ചു. എ.ഡി.എം കെ അജീഷാണ് നോഡല്‍ ഓഫീസര്‍. ജൂനിയര്‍ സൂപ്രണ്ട് സരിത സുധാകറാണ് അസിസ്റ്റന്റ് ചാര്‍ജ് ഓഫീസര്‍. നിയോജകമണ്ഡലത്തില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. രവീന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവദാസന്‍, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ചുമതല. നിയോജക മണ്ഡലം അടിസ്ഥാനത്തിലുളള  ദൈനംദിന റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകീട്ട് 5 നകം നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.നോഡല്‍ ഓഫീസര്‍  റിപ്പോര്‍ട്ട് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്ക് കൈമാറും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെയിഡ് ന്യൂസ് നീരീക്ഷിക്കാന്‍  ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മറ്റി (എം.സി.എം.സി) നിലവില്‍ വന്നു.  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ അജീഷ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ,  പ്രസ് ക്ലബ് പ്രസിഡന്റ് , സെക്രട്ടറി  എന്നിവരടങ്ങിയതാണ് കമ്മറ്റി.   

date