Post Category
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ ശിശുസംരക്ഷണയൂണിറ്റിന്റെ നേതൃത്വത്തില്‍ ദത്തെടുക്കലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി, നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എം അസ്മിത എന്നിവര്‍ സംസാരിച്ചു. ദത്തെടുക്കലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ സിസ്റ്റര്‍ ജെയ്‌നും, കാവല്‍ പദ്ധതിയെക്കുറിച്ച് ജില്ലാശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രിയും ക്ലാസ്സെടുത്തു.
date
- Log in to post comments