Skip to main content

ലഹരിക്കെതിരെ അഞ്ച് കേന്ദ്രങ്ങളില്‍ കിറ്റിഷോ നടത്തും

കേരള സംസ്ഥാന ലഹരി വര്‍ജജന മിഷന്‍ - വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി കിറ്റിഷോ നടത്തും.  ലഹരിക്കെതിരെ യു.പിതലം മുതലുള്ള വിദ്യാര്‍ത്ഥികളില്‍ അപബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കിറ്റിഷോ അവതരിപ്പിക്കുന്നത്.  വിനോദ് നരനാട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്.   പെരിന്തല്‍മണ്ണ, പുണര്‍പ്പ, മലപ്പുറം, കോട്ടക്കല്‍, ചേളാന്നൂര്‍, അരിയല്ലൂര്‍ എന്നിവിടങ്ങളിലാണ് പരിപാടി നടത്തുന്നത്.  ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 13) രാവിലെ 10ന് മലപ്പുറം എ.യു.പി.എസില്‍ നടക്കും.  

 

date