പിട്ടുക്കാരികുളമ്പ് എം.എം.യു.പി സ്കൂള്‍ പുതിയ കെട്ടിടോദ്ഘാടനം ഇന്ന്(മാര്‍ച്ച് 3)
പിട്ടുക്കാരികുളമ്പ് എം.എം.യു.പി സ്കൂളിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും ഇന്ന് (മാര്‍ച്ച് മൂന്ന്) വൈകീട്ട് ആറിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ട് ചെലവഴിച്ച് നിര്‍മ്മിച്ച കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും.
സ്കൂള്‍ മാനെജര്‍ ഡോ. യൂഹാനോന്‍ മോര് മിലിത്തിയോസ് അധ്യക്ഷനാവും. സ്കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന് ഉപഹാരം നല്‍കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
- Log in to post comments