Skip to main content

ഹോട്ടലുകളില്‍ പരിശോധന:  36,000 രൂപ പിഴ ഈടാക്കി 

 

    സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഉത്തരവിന്‍റടിസ്ഥാനത്തില്‍ ഫെബ്രുവരി 22, 23, 24 തിയതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. ജില്ലയുടെ വിവിധ മേഖലകളിലുള്ള 34 ഹോട്ടല്‍, റസ്റ്റോറന്‍റ്, തട്ടുകട, കൂള്‍ബാര്‍ എന്നിവടങ്ങളില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് ഫുഡ് സേഫ്റ്റി ആക്ട്, 2006 റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് 2011 എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ 13 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 36,000 രൂപ പിഴയും ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു

date