Skip to main content

സമ്മതിദാന ബോധവത്കരണം തെരുവ് നാടകം

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയില്‍ നിന്നുള്ള വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീപ്പ് കര്‍മ്മ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 15, 16 തിയതികളില്‍ തിരുനെല്ലി,  നൂല്‍പ്പുഴ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ തെരുവുനാടകം അരങ്ങേറും.  വയനാടിന് പുറമെ പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി മേഖലകളിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

date