Skip to main content

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമായി ജില്ലയിൽ 23,057 കുട്ടികൾ പരീക്ഷയെഴുതി

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കമായി.  ജില്ലയിൽ നിന്നും 23,057  വിദ്യാർഥികൾ   എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയതായി  വിദ്യാഭ്യാസ ഉപഡയറക്ടർമാർ അറിയിച്ചു . ഇതിൽ 11,977 ആൺകുട്ടികളും 11,080 പെൺകുട്ടികളുമാണുള്ളത്. വിദ്യാഭ്യാസ ഉപജില്ല തിരിച്ചുള്ള കണക്ക് ചുവടെ- ആലപ്പുഴ 6716,കുട്ടനാട് -2183,ചേർത്തല 6622, മാവേലിക്കര 7536 .പ്രളയ ശേഷം നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലും ഏറ്റവും കുറവ് വിദ്യാർഥികൾ  കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുമാണ്.ടെക്‌നിക്കൽ  വിദ്യാർഥികൾ  ഉൾപ്പെടെയുള്ള കണക്കാണിത്.

 

date