Skip to main content

പോളിംഗ് സ്റ്റേഷനുകളിലെ  പരിശോധന പൂര്‍ത്തിയാകുന്നു

 

ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധന അന്തിമ ഘട്ടത്തില്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനുള്ള റാംപുകള്‍, ഫര്‍ണിച്ചര്‍, വൈദ്യുതി, കുടിവെള്ളം, ടോയ്‌ലെറ്റ്, ഹെല്‍പ് ഡെസ്‌ക്, പോളിംഗ് സ്റ്റേഷന്റെ പേരും നമ്പറും ഉള്‍പ്പെടുന്ന ബോര്‍ഡുകള്‍  തുടങ്ങിയവ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.  

ജില്ലയില്‍ ആകെ 1564 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. റാംപോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ അവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം. വി സുരേഷ് കുമാര്‍ അറിയിച്ചു. 

date