Post Category
ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു
ജില്ലയില്‍ വിവിധ പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കൊടികളും ഉള്‍പ്പെടെ പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി സ്ക്വാഡുകള്‍ നീക്കം ചെയ്തു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ബീനാച്ചി, പുളിയാര്‍മല, മാനന്തവാടി, പനമരം, പള്ളിക്കുന്ന്, കമ്പളക്കാട്, കൊളഗപ്പാറ, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകള്‍, പൊതു കെട്ടിടങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ഓഫിസ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ക്വാഡുകള്‍ നീക്കിയത്. തിരഞ്ഞെടുപ്പ് പൊതു പെരുമാറ്റച്ചട്ടം നോഡല്‍ ഓഫിസര്‍ കൂടിയായ എ.ഡി.എം കെ അജീഷ് നേതൃത്വം നല്കി.
date
- Log in to post comments