Skip to main content

ലമ്പുഴ ആശ്രമം സ്കൂളില്‍  ഒഴിവുകള്‍

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മലമ്പുഴ ആശ്രമം സ്കൂളില്‍ 2019- 20 അധ്യായന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. റസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറായവര്‍ക്ക്  അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം എന്നിവയിലാണ് ഒഴിവ്. യോഗ്യത -പി.ജി, ബി.എഡ്, സെറ്റ്.  ഹൈസ്കൂള്‍ വിഭാഗത്തില്‍ മാത്സ്, മലയാളം, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നിവയിലാണ് ഒഴിവ്.  യോഗ്യത-ബീരുദം, ബി.എഡ്.  മാനേജര്‍ കം റസിഡന്‍റ് ട്യൂട്ടര്‍ തസ്തികയിലേക്ക് ബീരുദം, ബി.എഡ്.  ഉളളവര്‍ക്ക് അപേക്ഷിക്കാം.  യു.പി സ്കൂള്‍ ടീച്ചര്‍ക്ക് ടി.ടി.സി തത്തുല്യം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മാര്‍ച്ച് 15 വൈകിട്ട്  നാലിനകം സിവില്‍ സ്റ്റേഷനിലുളള  ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0491- 2815894.

date