Post Category
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്
കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിനുളള തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. എന്നാല്‍ ചില ആരാധനാലയങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതായി ജില്ലാ ഇലക്ഷന് ഓഫീസറുടെ ക്രദ്ധയില് പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും ഇതിന് അനുവാദം നല്കുന്ന ആരാധനാലയ ഭാരവാഹികള്‍ക്കെതിരെയും പെതുമാറ്റചട്ടലംഘനത്തിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments